പത്തനംതിട്ട: കെഎസ്ആർടിസി ഡിപ്പോകളിൽ ട്രാൻസ്പോർട്ട് മാനേജിംഗ് കമ്മിറ്റികൾ രൂപീകരിക്കും. എല്ലാ മാസവും ഡിപ്പോതലത്തിൽ ടിഎംസി യോഗങ്ങൾ ചേർന്ന് തീരുമാനമെടുക്കാനാണ് തീരുമാനം.
കെഎസ്ആർടിസി ഡിപ്പോ ഉൾപ്പെടുന്ന പ്രദേശത്തെ എംപി, എംഎൽഎ അല്ലെങ്കിൽ അവർ നാമനിർദേശം ചെയ്യുന്ന ഓരോ പ്രതിനിധികൾ, തദ്ദേശസ്ഥാപന അധ്യക്ഷർ, ബസ് ഡിപ്പോ സ്ഥിതി ചെയ്യുന്ന വാർഡ് പ്രദേശത്തെ ജനപ്രതിനിധി, ഡിപ്പോ മേധാവി അല്ലെങ്കിൽ പ്രധാന ഉദ്യോഗസ്ഥർ, ബസ് ജീവനക്കാരുടെ പ്രതിനിധികൾ, ബസ് യാത്രക്കാരുടെ പ്രതിനിധികൾ ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ചുള്ള യോഗം എല്ലാ മാസവും യാതൊരു മുടക്കവും കൂടാതെ കൃത്യമായി ഡിപ്പോയിൽ ചേരുന്നതിനാണ് ഗതാഗത വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഡിപ്പോകളിൽ ടിഎംസി രൂപീകരണത്തിന് തീരുമാനങ്ങളെടുത്തു നടപ്പാക്കി തുടങ്ങി.